ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രി മന്ത്രി വീണാ ജോര്‍ജ്ജ് സന്ദര്‍ശിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഒ.പി സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. സ്റ്റാഫ് പാറ്റേണ്‍ പരിഹരിക്കുന്നതിനും, സൂപ്പര്‍ സ്പെഷാലിറ്റി തസിതിക സൃഷിടിക്കുന്നതിനും സ്ട്രോക്ക് സ്പെഷ്യലൈസേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റും, ക്യാഷ്വാലിറ്റി ബ്ലോക്കും ആശുപത്രിക്ക് അനുവദിക്കപെട്ടിട്ടുണ്ടെന്നും സ്ഥലസൗകര്യം ലഭ്യമാക്കുന്നതിന് എം.എല്‍.എയുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ ഉണ്ടാകേണ്ട പരമാവധി സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇത് കൃത്യമായി നിരീക്ഷിക്കുന്നതിന് ഡി.എം.ഒയ്ക്കും മന്ത്രി നിര്‍ദേശം നല്‍കി.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം എത്രയും വേഗം ആരംഭിക്കണമെന്നും മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. പീഡിയാഗ്രിക് ഐ.സി.യു, ജനറല്‍ ഐ.സി.യു, ക്വാഷ്യാലിറ്റി വാര്‍ഡുകള്‍ മന്ത്രി സന്ദര്‍ശിച്ചു. അഡ്വ. ടി സിദ്ദിഖ് എം.എല്‍.എ, ആരോഗ്യ വകുപ്പ് അഡീഷ്ണല്‍ ഡയറക്ടര്‍ ഡോ.സക്കീന, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കെ.ജെ റീന, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ പി.എസ് സുഷമ, ഡി.എം.ഒ ഡോ. പി ദിനീഷ്, ഡി.പി.എം ഡോ സമീഹ സെയ്തലവി,ആശുപത്രി സൂപ്രണ്ട് ജി.എച് ശ്രീകുമാര്‍ മുകുന്ദന്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.അജിത, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.