ആരോഗ്യ വകുപ്പ് മന്ത്രിയെ അഭിനന്ദിച്ച് ടി. സിദ്ദിഖ് എം.എല്‍.എ. ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ അസംബ്ലി മണ്ഡലത്തിലെ ജനറല്‍ ആശുപത്രിയും, വൈത്തിരി താലൂക്ക് ആശുപത്രിയും നേരിട്ട് സന്ദര്‍ശനം നടത്തി. ആത്മാര്‍ത്ഥമായ ഒരു സമീപനമായിരുന്നു. ടോയ്ലറ്റ് വരെ തുറന്ന് കണ്ട് പരിശോധിച്ചാണ് മന്ത്രിയുടെ ടീം ദൗത്യം പൂര്‍ത്തീകരിച്ചത്. അതിനുശേഷമുള്ള അവലോകനയോഗം വലിയ രീതിയിലുള്ള ഒരു ഗേറ്റ് വേ തുറക്കുകയാണ്. അതുകൊണ്ട് മന്ത്രിയോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും ഉള്‍പ്പെടെയുള്ള എല്ലാ ടീമിനോടും പ്രത്യേകം നന്ദി അറിയിക്കുന്നതായും സിദ്ദിഖ് പറഞ്ഞു.