തിരുവനന്തപുരം മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന  എന്‍. ദേവിദാസ് ദീഘകാലം കാസര്‍കോട് എ ഡി എം ആയിരുന്നു. കണ്ണൂര്‍ ഇലക്ഷന്‍ ഡെപ്യൂടി കലക്ടറായിരിക്കെയാണ് എന്‍. ദേവീദാസിന് ഐ എ എസ് പദവി ലഭിച്ചത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇലക്ഷന്‍ ഡെപ്യൂടി കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, തളിപറമ്പ് ആര്‍ ഡി ഒയായും സേവനമനുഷ്ടിച്ചു. ആര്‍ ആര്‍ ഡെപ്യൂടി കലക്ടറായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ലാ കലക്ടറുടെ താത്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്. തൃകരിപ്പൂര്‍ എളമ്പച്ചി സ്വദേശിയായ ദേവിദാസ് നീലേശ്വരം കിഴക്കന്‍ കൊവ്വലിലാണ് ഇപ്പോള്‍ താമസം. മരക്കാപ്പ് കടപ്പുറം ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ അധ്യാപിക ജീജയാണ് ഭാര്യ. വിദ്യാര്‍ഥികളായ ചൈത്രക് ദേവ്, ദേവി മിത്ര എന്നിവര്‍ മക്കളാണ്.