2023-24 അധ്യയന വർഷത്തെ ഹോമിയോപ്പതി ബിരുദാനന്തര ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബർ 16 ലെ AA 12013/3/2023-EP-1 വിജ്ഞാപന പ്രകാരം പുതുതായി യോഗ്യത നേടിയവർക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഒക്ടോബർ 21 ന് ഉച്ചയ്ക്ക് ഒരു മണിവരെ ലഭ്യമായിരിക്കും. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.