കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ഒഴിവു വരുന്ന സീനിയർ ക്ലർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് / അർധസർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്തുവരുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, സി ആർ കോംപ്ലക്സ്, വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി ഒ, തിരുവനന്തപുരം, ഫോൺ – 0471 2448791.