ഏതൊരു മലയാളിയുടെയും സ്വപ്നമാണ് കാൽപന്തുകളിയിലെ ഇതിഹാസമായ ഐ.എം. വിജയനൊപ്പം പന്തുതട്ടുക എന്നത്. കേരളീയം 2023 അതിനായി അവസരമൊരുക്കുന്നു. നാളെ വൈകിട്ട് നാലുമണിമുതൽ തിരുവനന്തപുരം മാനവീയം വീഥിയിൽ ഐ.എം. വിജയനൊപ്പം പന്തുതട്ടാം. സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ ആഘോഷങ്ങളുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമാണ് ഐ.എം. വിജയനുമായി പന്തുതട്ടാനുള്ള അവസരം.