നോര്‍ത്ത് പറവൂരിലെ ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ബോണറ്റ് നമ്പര്‍ നല്‍കി. കുറ്റൂക്കാരന്‍ പോളിടെക്‌നിക്ക് കോളേജ് ക്യാമ്പസില്‍ നടന്ന പരിപാടി എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എസ്.പി സ്വപ്ന ഉദ്ഘാടനം ചെയ്തു.

നോര്‍ത്ത് പറവൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.വിനോദ് കുമാര്‍, ജോയിന്റ് ആര്‍.ടി.ഒ എന്‍. സലിം വിജയകുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സി.സി വിനീഷ്, സി.എം അന്‍സാര്‍, പി.ജെ അനീഷ്, കുറ്റൂക്കാരന്‍ പോളിടെക്‌നിക്ക് കോളേജ് പ്രിന്‍സിപ്പല്‍ ജില്‍ജ രാജേഷ്, സൂര്യ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ എം. കെ ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.

എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആദര്‍ശ് കുമാര്‍ ജി നായര്‍, എ.കെ.എം.ഡി.എസ്.ഐ സൊസൈറ്റി പ്രസിഡന്റ് സുധാകരന്‍ നെയ്‌ശേരി, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.വിനോദ് കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിച്ചതിനു ശേഷമാണ് ബോണറ്റ് നമ്പര്‍ നല്‍കിയത്.