ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് മേരി മാട്ടി മേരാ ദേശ് അമൃത് കലാശയാത്ര പാലക്കാട് ബ്ലോക്കില്‍ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. വി.കെ ശ്രീകണ്ഠന്‍ എം.പി  ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ ഒ.വി ആല്‍ഫ്രഡ് ചടങ്ങില്‍ മുഖ്യാഥിതിയായി.  വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള ശേഖരിച്ച മണ്ണുമായി പാലക്കാട് കോട്ടയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര തെയ്യം, തിറ എന്നിവയുടെ അകമ്പടിയോടെ കോട്ടമൈതാനത്തിലെ രക്തസാക്ഷി മണ്ഡപത്തില്‍  വി.കെ ശ്രീകണ്ഠന്‍ എം.പി ഏറ്റുവാങ്ങി.

അമൃത് കലാശവുമായുള്ള യാത്രയ്ക്ക് എം.പി എല്ലാവിധ ആശംസകളും നേര്‍ന്നു. ഒക്ടോബര്‍ 27ന് 12 അംഗങ്ങള്‍ അടങ്ങുന്ന പാലക്കാട് സംഘം ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെടും. ഡല്‍ഹിയില്‍ വച്ച് നടക്കുന്ന സമാപന പരിപാടിയില്‍ മണ്ണ് കൈമാറുമെന്ന് ജില്ലാ യൂത്ത് ഓഫീസര്‍ ബിന്‍സി അറിയിച്ചു. കര്‍പ്പകം, അസറുദ്ധീന്‍, ഉല്ലാസ്, സുരേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.