സർക്കാരിന്റെ പുതിയ വിവിര സാങ്കേതികവിദ്യ നയത്തിന്റെ കരട് https://itpolicy.startupmission.in എന്ന വെബ് പേജിൽ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്ക് ഇതിന്മേലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഈ വെബ് പേജിലൂടെ നവംബർ 16 വരെ സമർപ്പിക്കാം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in,  ഇലക്ട്രോണിക്സും വിവര സാങ്കേതികവിദ്യയും വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളായ കേരള സ്റ്റേറ്റ് ഐടി മിഷൻ, ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക്, കെ.എസ്.ഐ.ടി.ഐ.എൽ, സി-ഡിറ്റ്, ഐസിഫോസ്, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഐഐഐടിഎം-കെ, ഐ.സി.ടി. അക്കാദമി എന്നിവയുടെ വെബ്സൈറ്റുകളിലും നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാണ്. നിർദേശങ്ങൾ സർക്കാർതലത്തിൽ പരിശോധിച്ച് സ്വീകാര്യമായവ പുതിയ വിവരസാങ്കേതികവിദ്യാ നയത്തിന്റെ അന്തിമ രൂപത്തിൽ ഉൾപ്പെടുത്തും.