ഇന്നലകളിലെ കേരള സമൂഹത്തെ അറിയുക എന്നതാണ് സാംസ്‌കാരിക സമുച്ചയങ്ങളിലൂടെയുള്ള ഉദ്ദേശ്യം -മന്ത്രി സജി ചെറിയാൻ


വർത്തമാന കാലത്ത് മത സ്പർദ്ധകളിലേക്ക് മനുഷ്യരാശിയൊട്ടാകെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സാംസ്‌കാരിക സമുച്ചയത്തിന്റെയും ഗുരുദേവ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതിന്റെയും ആവശ്യം എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കൊല്ലം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തിൽ നടന്നുവന്നിരുന്ന സാംസ്കാരികോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .

ശ്രീനാരായണ ഗുരുവിന്റെ പേരിൽ സർവകലാശാലയും പഠന ഗവേഷണ കേന്ദ്രവും സ്ഥാപിക്കാൻ കഴിഞ്ഞത് ഈ സർക്കാരിന്റെ സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധത രേഖപെടുത്തുന്നതാണ് .
സാംസ്‌കാരിക നവോഥാന നായകന്മാരുടെ പേരിൽ 14 ജില്ലകളിലും സമുച്ചയങ്ങൾ നിർമിച്ചു വരികയാണ് .അതിൽ ആദ്യം നിർമ്മാണം പൂർത്തിയാക്കിയതും പ്രവർത്തനം ആരംഭിച്ചതും കൊല്ലത്ത് ആണെന്ന് ഉള്ളത് പ്രശംസനീയം ആണ്‌ എന്ന് മന്ത്രി പറഞ്ഞു.

ഒക്ടോബര് 24 മുതൽ നടന്നുവന്ന മൂന്നുദിവസത്തെ സാംസ്കാരികോത്സവം പുസ്തകോത്സവം, ചിത്രപ്രദർശനം, സെമിനാറുകൾ ഡോക്യുമെന്ററി പ്രദർശനങ്ങൾ വിവിധ കല സാംസ്‌കാരിക പരിപാടികൾ എന്നിവയാൽ വേറിട്ട അനുഭവം നാടിനു നൽകി.

ശ്രീനാരായണഗുരുവിന്റെ ആദർശങ്ങൾ ഉയർത്തി കാണിക്കുകയും അത് ഇന്നത്തെ സമൂഹത്തിൽ എത്രത്തോളം പ്രസകതമാണെന്നും ഉള്ളതിന്റെ നേർകാഴ്ച നൽകുകയാണ് 56.91 കോടി ചിലവിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയുള്ള ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ദേശം .നവകേരള നിർമിതിയിൽ ഗുരുദേവ ചിന്തകളുടെ പ്രാതിനിധ്യം ഇതിലൂടെ അനാവൃതമായി. സാംസ്കാരികവും ദാർശിനികവുമായുള്ള കേരള സമൂഹത്തിന്റെ ഉന്നമനത്തിൽ വലിയ പങ്കു വഹിച്ച സാംസ്‌കാരിക നവോഥാനത്തിന്റെ പതാകവാഹകനായ ശ്രീനാരായണ ഗുരുവിനെ അടുത്ത് അറിയുവാനും ഈ സാംസ്കാരികോത്സവത്തിലൂടെ സാധിച്ചു.
മേയർ പ്രസാന്ന ഏർണെസ്റ്റ് സമ്മേളത്തിന് അധ്യക്ഷത വഹിച്ചു.ജില്ലാ കലക്ടർ എൻ ദേവിദാസ് ,സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ മായ,കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം സത്യൻ,ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളി, ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ശിശുപാലൻ , ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഷൈൻ ദേവ് ,,ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ ,കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് സി ,കല സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

സമാപന സമ്മേളത്തിനു അകമ്പടിയായി പ്രശസ്ത പിന്നണി ഗായിക ആവണി മൽഹാറും സംഘവും നയിച്ച സംഗീത രാവ് ശ്രവ്യാനുഭൂതിയാൽ ജനഹൃദയങ്ങളുടെ മനസ് കീഴടക്കി.