ദേശീയ ഗ്രാമീണ ഉപജീവന മിഷനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഉത്പന്ന,പ്രദർശന, കലാ, ഭക്ഷ്യ മേളയായ കൊച്ചി ദേശീയ സരസ് മേളയുടെ ലോഗോ പ്രകാശനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.
കാക്കനാട് കലക്ടറേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ.പി വി ശ്രീനിജൻ എം എൽ എ, കെ. എൻ.ഉണ്ണികൃഷ്ണൻ എം എൽ എ, ആന്റണി ജോൺ എം എൽ എ, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് , കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ടി.എം. റജീന വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, കുടുംബശ്രീ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഡിസംബറിൽ കൊച്ചി കലൂർ സ്റ്റേഡിയം ഗ്രൗണ്ടിലാണ് സരസ് മേള സംഘടിപ്പിക്കുന്നത്.
പത്തനംതിട്ട സീതത്തോട് സ്വദേശി എസ്.നിതിൻ ഡിസൈൻ ചെയ്ത ലോഗോയാണ് സരസ് മേളയുടെ ലോഗോയായി തിരഞ്ഞെടുത്തത്. പാലക്കാട് കുമ്പിടി സ്വദേശിയായ ടി.ഷിഹാബുദീൻ യുടെ “സ്വയം പര്യാപ്തതയുടെ ആഘോഷം” എന്നതാണ് ടാഗ്‌ലൈൻ ആയി തിരഞ്ഞെടുത്തത്.