നൂറാങ്ക് പൈതൃക കിഴങ്ങു സംരക്ഷണ കേന്ദ്രം പ്രൊമോഷന്‍ വീഡിയോ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വഹിച്ചു. തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിനു കീഴില്‍ 180 ല്‍ പരം കിഴങ്ങുകള്‍ സംരക്ഷിച്ചു വരുന്ന പൈതൃക ഗ്രാമമാണ് നൂറാങ്ക്. ഗോത്രമേഖലയിലെ പത്ത് ജെ എല്‍ ജി അംഗങ്ങള്‍ ചേര്‍ന്നാണ് ഇവിടം പരിപാലിച്ചു വരുന്നത്. 2022 – 23 വര്‍ഷത്തെ പൈതൃക കിഴങ്ങു സംരക്ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ അവാര്‍ഡ് എന്നിവ നൂറാങ്കിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. നവംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് നൂറാങ്ക് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നത്. വൈവിധ്യങ്ങളായ കിഴങ്ങു വര്‍ഗ്ഗങ്ങളെ കുറിച്ച് പഠിക്കുന്നതിനു നൂറാങ്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കും. തിറ്ഗലെ പ്രൊമോഷന്‍ വീഡിയോ ലോഞ്ചിംഗ് പോസ്റ്റര്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു.
വീഡിയോ ലോഞ്ചിങ് ചടങ്ങില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്മണ്യന്‍, എ.ഡി. എം.സി വി.കെ റെജീന, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റുഖിയ സൈനുദ്ധീന്‍, സി. ഡി. എസ് ചെയര്‍പേഴ്സണ്‍ പി സൗമിനി, ഡി. പി. എം. വി ജയേഷ് , തിരുനെല്ലി സ്പെഷ്യല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍, ആനിമേറ്റര്‍ സത്യഭാമ, നൂറാങ്ക് അംഗങ്ങളായ ലക്ഷ്മി, ശാരദ, ഓഫീസ് അസിസ്റ്റന്റ് ഫിറോസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895303504