പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസനത്തിനായുള്ള ജില്ലാതല കമ്മിറ്റി യോഗം ചേര്‍ന്നു. മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി വികസനത്തിനായി ഉള്ള കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കിയ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തെ പട്ടികജാതി കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തുന്നതിനായി സംയുക്ത സ്ഥല പരിശോധന നടത്തിയ പ്രൊപ്പോസലുകള്‍, അട്ടപ്പാടി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ മുഖേന നടപ്പാക്കുന്നതിനായി കോര്‍പ്പസ് ഫണ്ടില്‍ നല്‍കിയ 23 പദ്ധതികള്‍, പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നതിനായി മുന്‍ ജില്ലാതല കമ്മിറ്റികളില്‍ കോര്‍പ്പസ് ഫണ്ടില്‍ അംഗീകാരം നല്‍കിയ 20 പദ്ധതികള്‍ എന്നിവ അവലോകനം ചെയ്തു.


എസ്.സി വിഭാഗത്തിനായി മുന്‍പ് അംഗീകാരം നല്‍കിയ 22 പ്രവര്‍ത്തികളും പുതിയ 19 പ്രൊപ്പോസലുകളും ചര്‍ച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, എ.ഡി.എം കെ. മണികണ്ഠന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.