കേരള നിയമസഭയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി (2021-23), ഒക്ടോബർ 31നു രാവിലെ 10.30 ന് കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. യോഗത്തിൽ ജില്ലയിൽ നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളിൻമേൽ തദ്ദേശസ്വയംഭരണം, ആരോഗ്യകുടുംബക്ഷേമം, റവന്യൂ, സാമൂഹ്യനീതി, ആയുഷ്, ആഭ്യന്തരം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തുന്നതും മുതിർന്ന പൗരന്മാർക്കായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതും. മുതിർന്ന പൗരൻമാരിൽ നിന്നും വയോജനസംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതും തുടർന്ന് വൃദ്ധസദനം, പകൽവീട് എന്നിവ സന്ദർശിക്കുന്നതുമാണ്.
സമിതി മുമ്പാകെ പരാതി സമർപ്പിക്കുവാൻ താല്പര്യമുള്ള വ്യക്തികൾക്കും സന്നദ്ധ സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്ത് പരാതി രേഖാമൂലം സമർപ്പിക്കാം.