തിരുവനന്തപുരത്ത്‌ നവംബർ 30 മുതൽ ഡിസംബർ 3 വരെ നടക്കുന്ന കേരള സ്‌കൂൾ ശാസ്ത്രോത്സവത്തിനായി വിദ്യാര്‍ത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ലോഗോ ക്ഷണിക്കുന്നു. ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഇന്‍ഫര്‍മേഷൻ ടെക്നോളജി, വൊക്കേഷണല്‍ എക്സ്പോ എന്നിവയുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തി വേണം ലോഗോ തയ്യാറാക്കേണ്ടത്‌. ആതിഥേയ ജില്ലയുടെ പ്രതീകവും അനുയോജ്യമായ രീതിയിൽ ഉള്‍പ്പെടുത്താം. എഡിറ്റ്‌ ചെയ്യാൻ കഴിയുന്ന തരത്തിലെ ഫോര്‍മാറ്റിൽ സേവ്‌ ചെയ്ത്‌ പെന്‍ഡ്രൈവും ഒപ്പം എ4 സൈസ്‌ കളർ പ്രിന്റും നല്‍കണം.

ലോഗോകള്‍ നവംബർ ആറിനു വൈകിട്ട് അഞ്ചിനകം എം.കെ.ഷൈന്‍മോൻ, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടർ (അക്കാദമിക്‌), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം.