നവംബര്‍ 8,9,10 തീയതികളില്‍ മുനിസിപ്പല്‍ പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗം ചേരും. 8 ഉച്ചയ്ക്ക് 2 ന് ഉമ്മന്നൂര്‍ പഞ്ചായത്ത് യോഗം ഉമ്മന്നൂര്‍ ഉഷസ് ആഡിറ്റോറിയത്തിലും 3 ന് വെളിയം പഞ്ചായത്ത് യോഗം ഓടനാവട്ടം എ കെ എസ് ആഡിറ്റോറിയത്തിലും 4 ന് കരീപ്ര പഞ്ചായത്ത് യോഗം സോപാനം ആഡിറ്റോറിയത്തിലും 9 ഉച്ചയ്ക്ക് 2 ന് നെടുവത്തൂര്‍ പഞ്ചായത്ത് യോഗം നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍സെക്കന്ററി സ്കൂളിലും 3ന് എഴുകോണ്‍ പഞ്ചായത്ത് യോഗം എഴുകോണ്‍ വി എസ് വി എച്ച്എസ്എസിലും 10 ഉച്ചയ്ക്ക് 2 ന് മൈലം പഞ്ചായത്ത് യോഗം ഇഞ്ചക്കാട് ശില്പ ഓഡിറ്റോറിയത്തിലും 3 ന് കൊട്ടാരക്കര മുനിസിപ്പല്‍ യോഗം ചന്തമുക്ക് മുനിസിപ്പല്‍ മൈതാനിയിലും 4 ന് കുളക്കട പ‍ഞ്ചായത്ത് യോഗം മാവടി ഐശ്വര്യ ആഡിറ്റോറിയത്തിലും ചേരും. എല്ലാ യോഗങ്ങളിലും മന്ത്രി കെ എന്‍ ബാലഗോപാല്‍ പങ്കെടുക്കും.