കോഴിക്കോട് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റിൽ ട്രെയിനികളായി ലാബ് അറ്റൻഡർമാരെ ആറു മാസത്തേയ്ക്ക് നിയമിക്കുന്നു. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളോജി നടത്തുന്ന ഡിപ്ലോമ പ്രോഗ്രാം കോഴിക്കോട് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റിൽ നിന്നും പാസ്സായവർക്കുള്ളതാണ് ഈ പ്രോഗ്രാം. പതിനായിരം രൂപ പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള താത്‌പര്യമുള്ളവർ നവംബർ പത്താം തിയ്യതിക്ക് മുൻപായി പ്രിൻസിപ്പൽ മുൻപാകെ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0495 2385861
