ആലപ്പുഴ: പ്രളയാനന്തരം സ്‌കൂളുകളുടെ നവീകരണത്തിനും ഐ ആം ഫോർ ആലപ്പിയുടെ കൈത്താങ്ങ്.വെള്ളപ്പൊക്കത്തിൽ കമ്പ്യൂട്ടർ ലാബ് നശിച്ചുപോയ തിരുമല വാർഡിലെ പള്ളാത്തുരുത്തി ഇ.ഡി.എൽ.പി.സ്‌കൂളിനാണ് ഇക്കുറി ഐ ആം ഫോർ ആലപ്പിയുടെ സഹായം ലഭിച്ചത്. ഒന്നേമുക്കാൽ ലക്ഷം രൂപ ചെലവിൽ അഞ്ചു കമ്പ്യൂട്ടറും ഫർണിച്ചറും ലാബിന്റെ നവീകരണവുമാണ് പൂർത്തിയാക്കിയത്. തെലങ്കാനയിൽ നിന്നാണ് ഇതിനാവശ്യമായ സഹായമെത്തിയത്.
ലാബ് നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, സബ് കളക്ടർ വി.ആർ.കൃഷ്ണതേജ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സഹായമെത്തിച്ച തെലങ്കാന റെക്കഗ്നൈസ്ഡ് സ്‌കൂൾ മാനേജുമെന്റ് അസോസിയേഷൻ പ്രതിനിധി മീനേന്ദർ റാവു, ഇന്ത്യൻ തെലുങ്ക് സിവിൽ സർവന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേറ്റർ ഡോ.സി.എൻ.റഡ്ഡി എന്നിവരും ചടങ്ങിനെത്തി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷൻ ജി.മനോജ്കുമാർ, കൗൺസിലർ വി.ജയപ്രസാദ്, പ്രധാനാധ്യാപിക ലീന ഹരി എന്നിവർ പ്രസംഗിച്ചു.