അമ്പലപ്പുഴ: കാക്കാഴം – നീർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് അമ്പലപ്പുഴ വടക്ക് – തെക്ക് പഞ്ചായത്ത് സി ഡി എസുകൾ വഴി ലഭ്യമാക്കുന്ന പലിശരഹിത വായ്പയുടെ വിതരണോദ്ഘാടം മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു. അമ്പലപ്പുഴ വടക്കിലെ 12-ഉം അമ്പലപ്പുഴ തെക്കിലെ 11-ഉം കുടുംബശ്രീകൾക്കായി 2.30 കോടി രൂപയാണ് വിതരണം ചെയ്തത്. പ്രളയത്തിൽ സർവ്വവും നഷ്ടമായവർക്ക് ജീവിതവും ജീവനഉപാധികളും തിരികെ നൽകുന്നതിന്റെ ഭാഗമായി കേരളസർക്കാർ ആവിഷ്‌കരിച്ച പദ്ധതികളുടെ ഭാഗമായാണ് കുടുംബശ്രീകൾ വഴി പലിശരഹിത വായ്പ നൽകിയത്.

നീർക്കുന്നം എൻ എസ് എസ് ഹാളിൽ ചേർന്ന ചടങ്ങിൽ നീർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു.അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ, നീർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ബി.ശ്രീകുമാർ,ജില്ല സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ ജി.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം യു എം കബീർ, സി പ്രദീപ്, കെ ബി അജയകുമാർ വടക്ക് സി.ഡി. എസ്.ചെയർപേഴ്സൺ റീന സന്തോഷ്, അമ്പലപ്പുഴ തെക്ക് സി.ഡി. എസ്. ചെയർപേഴ്സൺ രാധ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.