മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപീകരണത്തിനായി  കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം ടൗൺ സോണൽ ബഹുജന കൺവെൻഷൻ ചേർന്നു. കൺവെൻഷൻ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ്  മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

പി.കെ.നാസർ ചെയർമാനായും എം.ബിജു ലാൽ, എസ് കെ അബുബക്കർ, കെ മൊയ്തീൻ കോയ, രമ്യ സന്തോഷ്, സി മുഹസീന, ഉഷാദേവി ടീച്ചർ, എൻ ജയ ഷീല, സുധാമണി,  നിർമ്മല കെ, ആയിഷബി പാണ്ടികശാല,  സി ബാലു, മനാഫ്, പി ടി ആസാദ്,  അബ്ദു റഹീം, ഷാജി പന്നിയങ്കര, അഭിലാഷ് ശങ്കർ, എം കെ മനോദ് കുമാർ എന്നിവർ വൈസ് ചെയർമാൻമാരായുമാണ് സംഘാടകസമിതി രൂപീകരിച്ചത്. കൺവീനർ ബി കെ സുധീർകിഷൻ. റംസി ഇസ്മയിൽ, ഷാജി ഡി, അഡ്വ. തോമസ് മാത്യു, ഒ.രാജഗോപാൽ, കെ.ദീപക്, അബുലൈസ്, നജ്മ, അജയ് ലാൽ, ആർ ഷാജി, നൗഷാദ് എന്നിവരാണ് ജോയിന്റ് കൺവീനർമാർ.

ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, എൽ രമേശൻ, പി കെ നാസർ, എം ബിജുലാൽ, പി ടി ആസാദ് സി.അബ്ദു റഹീം, അഭിലാഷ് ശങ്കർ, എം കെ. മനോജ് കുമാർ, ഒ.രാജഗോപാൽ, കെ ബൽരാജ് എന്നിവർ സംസാരിച്ചു. ബി കെ സുധീർ കിഷൻ സ്വാഗതവും സമിജ നന്ദിയും പറഞ്ഞു.