ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഭരണഭാഷ മലയാള ഭാഷാവാരാചരണം സമാപിച്ചു. കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ നടന്ന ജില്ലാതല സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ.ഷാജു അദ്ധ്യക്ഷത വഹിച്ചു. കവി വീരാന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.
ഭരണഭാഷ പുരസ്‌കാര ജേതാക്കള്‍ക്കും മലയാള ഭാഷാവാരാചരണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ പ്രശ്നോത്തിരിയിലെ വിജയികള്‍ക്കും ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, കളക്ട്രേറ്റ് ലോ ഓഫീസര്‍ സി.കെ.ഫൈസല്‍, എന്‍.ആര്‍.ഇ.ജി.എ പ്രോഗ്രാം ഓഫീസര്‍ പി.സി.മജീദ്, പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ സി.കെ.അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. മലയാള ഭാഷാവാരത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് നടന്നത്. ഭരണഭാഷ മലയാളഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് വകുപ്പുകളിലും ജീവനക്കാരിലും അവബോധം വളര്‍ത്തുന്നതിനായി വിവിധ മത്സരങ്ങളും നടന്നിരുന്നു.
മലയാള ഭാഷവാരാചരണം മത്സരവിജയികള്‍
ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ കെ.ബബിത ജില്ലാതല ഭരണഭാഷപുരസ്‌കാരം ഒന്നാം സ്ഥാനം നേടി. കളക്ട്രേറ്റ് സീനിയര്‍ ക്ലാര്‍ക്ക് ബിജുജോസഫ് രണ്ടാം സ്ഥാനവും മാനന്തവാടി താലൂക്ക് ഓഫീസിലെ ബി.ആര്‍.പ്രജീഷ് മൂന്നാം സ്ഥാനവും നേടി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ പ്രശ്നോത്തിരിയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ ശ്രീജിത്ത് കരിങ്ങാളി, വി.ടി.വിനോദ് ടീം ഒന്നാം സ്ഥാനം നേടി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ കെ.കെ.ശ്രീജിത്ത് രണ്ടാം സ്ഥാനവും ജില്ലാ പട്ടികജാതി ഓഫീസിലെ ജി.ശ്രീകുമാര്‍, വി.ജി.ചിഞ്ചു ടീം മൂന്നാം സ്ഥാനവും നേടി.