കാന്‍സര്‍ രഹിത നാടിനായി രൂപം കൊണ്ട കാന്‍ തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി മണലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ശില്‍പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ തെക്കത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. കാന്‍ തൃശൂരിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പഞ്ചായത്ത്തല ശില്‍പ്പശാല സംഘടിപ്പിച്ചത്. അടുത്ത ഘട്ടത്തില്‍ വാര്‍ഡ് തലങ്ങളില്‍ ശില്‍പശാലകളും ബോധവത്കരണ പരിപാടികളും നടത്തും.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വപ്ന, ഡോ. അനു ബേബി എന്നിവരുടെ നേതൃത്വത്തില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസുകളും നടന്നു. പരിശീലനത്തോടൊപ്പം പ്രഷര്‍, ഷുഗര്‍, ഹീമോഗ്ലോബിന്‍ തുടങ്ങിയവയുടെ മെഡിക്കല്‍ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ആരോഗ്യവകുപ്പിന്റെയും തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെയും ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്.
കാഞ്ഞാണി മരിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീരാന്‍ സേവിയര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ വിശ്വംഭരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി തോമസ്, ജനപ്രതിനിധികളായ ഷോയ് നാരായണന്‍, കവിത രാമചന്ദ്രന്‍, ഷാലി അനില്‍കുമാര്‍, ധര്‍മ്മന്‍ പറത്താട്ടില്‍, ഷേര്‍ളി റാഫി, ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ സിഡിഎസ്, എഡിഎസ് അംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.