റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കും വൊക്കേഷണല്‍ എക്‌സ്‌പോയ്ക്കും ഇരിങ്ങാലക്കുടയില്‍ തുടക്കമായി. നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ തയ്യാറാക്കിയ അഞ്ചു വേദികളിലായാണ് ശാസ്‌ത്രോത്സവം നടക്കുന്നത്. ടി.എന്‍ പ്രതാപന്‍ എംപി മേള ഉദ്ഘാടനം ചെയ്തു. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ വൊക്കേഷണല്‍ എക്‌സ്‌പോ ഉദ്ഘാടനം നിര്‍വഹിച്ചു.

ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി. ചാര്‍ളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ജിഷ ജോബി, അംബിക പള്ളിപ്പുറത്ത്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷാജിമോന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാബു മഹേശ്വരി പ്രസാദ്, തൃശ്ശൂര്‍ മേഖലാ വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ പി. നവീന, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ഡി. ശ്രീജ, ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ വി.എം കരീം, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ എന്‍.കെ. രമേഷ്, കൈറ്റ് ജില്ലാ ഐ.ടി കോര്‍ഡിനേറ്റര്‍ എം. അഷ്‌റഫ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്ന് (നവംബര്‍ 8) വൈകീട്ട് 5 ന് വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാബാലന്‍ സമ്മാനദാനം നിര്‍വ്വഹിക്കും.