ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോഴിക്കോട് ജനറൽ ആശുപത്രി സന്ദർശിച്ചു. ഒ.പി, ഐ.പി , കാഷ്വാലിറ്റി, മറ്റും സന്ദർശിച്ച് ആശുപത്രിയുടെ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. വാർഡുകൾ സന്ദർശിച്ച മന്ത്രി രോഗികളുടെ സുഖവിവരങ്ങളും ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ജീവനക്കാരുമായും മന്ത്രി സംവദിച്ചു.

ആശുപത്രികളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദര്‍ശിക്കുന്നത്.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, എഡിഎച്ച്എസ് ഡോ. നന്ദകുമാർ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി, ഡെപ്യൂട്ടി സൂപ്രണ്ട് ടി മോഹൻദാസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.