കേരളത്തിലാദ്യമായി എല്ലാ ക്ലാസ് മുറികളിലും ശുദ്ധീകരിച്ച കുടിവെള്ളം ഉറപ്പാക്കുന്ന ദേശമംഗലം ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ കുടിവെള്ള പദ്ധതി പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസരംഗത്ത് മറ്റൊരു മികച്ച മാതൃകയാണ് സ്‌കൂള്‍ തുടക്കം കുറിച്ചിരിക്കുന്നത്. സ്‌കൂളിന്റെ വി.എച്ച്.എസ്.സി കെട്ടിട നിര്‍മ്മാണത്തിനായി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ടി.പി അസോസിയേറ്റ്‌സിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 7.51 ലക്ഷം രൂപ ചിലവഴിച്ചു നിര്‍മ്മിച്ചിട്ടുള്ള പദ്ധതിയിലൂടെ സ്‌കൂളിലെ 70 ക്ലാസ് മുറികളില്‍ ശുദ്ധജലം ഉറപ്പാക്കും. ചടങ്ങില്‍ എസ്.സി, എസ്.ടി വികസ കോപ്പറേഷന്‍ ചെയര്‍മാന്‍ യു.ആര്‍. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. നാടന്‍ പാട്ട് ഗായിക പ്രസീത ചിലക്കുടി മുഖ്യാതിഥിയായി.

ദേശമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയരാജ്, ജില്ലാ പഞ്ചായത്ത് അംഗം പി. സാബിറ, മലബാര്‍ എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍ കെ.എസ്. ഹംസ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദീപു പ്രസാദ്, പി. സുശീല, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മധു, ഗ്രാമ പഞ്ചായത്ത് അംഗം പുഷ്പജ, സഹകരണ ബാങ്ക് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, സി.പി. അസോയേറ്റ്‌സ് ബേബി, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ. മുരളീധരന്‍, മുഹമ്മദ് കാസിം, എസ്.എം.സി ചെയര്‍മാന്‍ യു. അനീഷ്, എം.പി.ടി.എ പ്രസിഡണ്ട് ജയ, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ പി. സൈബ, ജി.വി.എച്ച്.എസ് എച്ച്.എം വി.സി. ലസീന, ദേശമംഗലം ജി.വി.എച്ച്.എസ് പ്രിന്‍സിപ്പാള്‍ എ. ശ്രീകല, പിടിഎ പ്രസിഡണ്ട് കെ.എസ്. ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.