നവംബര്‍ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ മാനന്തവാടി നിയോജക മണ്ഡലം സ്വാഗത സംഘം ഓഫീസ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ്, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി രാകേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നവംബര്‍ 23ന് വൈകുന്നേരം 4.30ന് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിലായിരിക്കും മാനന്തവാടി മണ്ഡലതല നവകേരള സദസ്സ് നടക്കുക. 5000 പേരെ പങ്കെടുപ്പിക്കുന്ന സദസ്സിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ പുരോഗമിച്ച് വരികയാണ്. മാന്തവാടിയില്‍ 5 സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. സബ് കമ്മിറ്റികള്‍ വിവിധ ദിവസങ്ങളിലായി യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും സെക്രട്ടറിമാര്‍ കണ്‍വീനര്‍മാരായിട്ടും ജനപ്രതിനിധികള്‍ ചെയര്‍മാന്‍മാരുമായിട്ടും രൂപീകരിച്ച സംഘാടക സമിതികളുടെ പ്രവര്‍ത്തനം മണ്ഡലത്തില്‍ പുരോഗമിക്കുകയാണ്. വില്ലേജ് ഓഫീസര്‍മാര്‍ കൃഷി ഓഫീസര്‍മാര്‍ തുടങ്ങി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗം സ്വാഗത സംഘം ഓഫീസില്‍ ചേര്‍ന്നു.