കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 20,0000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത് .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, മെമ്പര്‍മാരായ ഇ.കെ വസന്ത, പുഷ്പ സുന്ദരന്‍, സുരേഷ്, ആന്റണി ജോര്‍ജ്, മുരളിദാസന്‍ തങ്കച്ചന്‍, അനില്‍ ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എ മിനി, പ്രധാനാധ്യാപിക കെ .എ അമ്മുജ തുടങ്ങിയവര്‍ പങ്കെടുത്തു.