ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം കലാമത്സരങ്ങൾക്ക് അരങ്ങുണർന്നു. രണ്ടു ദിവസങ്ങളിലായി വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ നടക്കുന്ന കലാമത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിർവഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.ബിന്ദു മുഖ്യാതിഥിയായി. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി.എം ഷബീറലി വിശദീകരണം നൽകി.

വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അരങ്ങേറിയ സാംസ്ക്കാരിക ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. അത് ലറ്റിക്സ് മത്സരങ്ങള്‍ നവംബര്‍ 19 ന് കല്‍പ്പറ്റ മരവയല്‍ ജില്ലാ സ്റ്റേഡിയത്തിലും ഗെയിംസ് ഇനങ്ങള്‍ നവംബര്‍ 18 വരെ ജില്ലയിലെ വിവിധ വേദകളിലും നടക്കും. കലാമത്സരങ്ങളുടെ സമാപന സമ്മേളനം ഇന്ന് (ഞായർ) വൈകുന്നേരം 5 ന് അഡ്വ ടി സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയും.

ഐ.സി ബാലകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിതിയാകും. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ബാലൻ, കെ.ഇ വിനയൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം മുഹമ്മദ് ബഷീർ, ഉഷാ തമ്പി, ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ വിജയൻ, കെ.ബി നസീമ, ബിന്ദു പ്രകാശ്, അമൽ ജോയ്, സീതാ വിജയൻ ജനപ്രതിനിധികളായ പി കല്യാണി, സി.എം അനിൽ, പി.എ അസീസ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്രവ്യാസ്, പി.ടി.എ പ്രസിഡണ്ട് പി.സി മമ്മൂട്ടി, കെ.കെ അസ്മ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, യുവജനക്ഷേമ ബോർഡ് അംഗങ്ങൾ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു