ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംബന്ധിച്ച് രക്ഷിതാക്കൾക്കായി പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ എം ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടവും കിലയും പരിവാറും സംയുക്തമായാണ് ക്ലാസ്സ്‌ സംഘടിപ്പിച്ചത്. പരിവാർ പ്രസിഡന്റ് പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ആനുകൂല്യങ്ങളും അവകാശങ്ങളും എന്ന വിഷയത്തിൽ കില ട്രെയിനർ സി.കെ ദിനേശൻ ക്ലാസെടുത്തു. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, യു ഡി ഐ ഡി കാർഡ് എന്നിവയെക്കുറിച്ച് സിആർസി റിഹാബിലിറ്റേഷൻ ഓഫീസർ ഡോ. പി.വി ഗോപിരാജും ഇൻഷുറൻസ് സംബന്ധിച്ച് ഐപിപിബി മാനേജർ അഭിമന്യുവും ക്ലാസെടുത്തു.

തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് തെക്കയിൽ, കോഴിക്കോട് പരിവാർ ജില്ലാ സെക്രട്ടറി തെക്കയിൽ രാജൻ, വൈസ് പ്രസിഡന്റ് പി.സിക്കന്തർ, ട്രഷറർ എൻ.എ വാസന്തി, ജോ. സെക്രട്ടറി ആയിശ താമരശ്ശേരി, അസിസ്റ്റന്റ് കോഡിനേറ്റർ ലത്തീഫ് ഓമശ്ശേരി, ജില്ലാ കോഡിനേറ്റർ ആർ പ്രകാശ് എന്നിവർ സംസാരിച്ചു.