അതിദരിദ്ര മുക്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വരവൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് വീടുകളുടെ താക്കോല്‍ കൈമാറ്റം പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ ദേവസ്വം പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സിനു മുന്നോടിയായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വരവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ലെ കദീജ നാലകത്ത്, വാര്‍ഡ് രണ്ടിലെ മറിയക്കുട്ടി പാമ്പ്ര, വാര്‍ഡ് നാലിലെ ബീവീ കൂട്ടപിലാക്കല്‍ എന്നിവര്‍ക്ക് വീടുകള്‍ വെച്ച് നല്‍കിയത്. 11 പേര്‍ക്ക് കൂടി വീടുകള്‍ വച്ചു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ നടക്കുന്നു.
വരവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. സാബിറ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ദീപു പ്രസാദ്, പി.കെ. യശോധ, ടി.എ. ഹിദായത്തുള്ള, വിമല പ്രഹ്‌ളാദന്‍, മെംബര്‍മാരായ പ്രീതി ഷാജു, വി.കെ. സേതുമാധവന്‍, പി.എസ്. പ്രദീപ്, വി.ടി. സജീഷ്, അസി. സെക്രട്ടറി എം.കെ. ആല്‍ഫ്രെഡ് തുടങ്ങിയവര്‍ പങ്കെടുത്തു.