നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം കല്ല്യാശ്ശേരി മണ്ഡലത്തിലെ വിവിധ ക്യാമ്പസുകളില്‍ ഗോള്‍ വണ്ടി പ്രചാരണം നടത്തി. ചെറുകുന്ന് ഗവ. വെല്‍ഫയര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച പരിപാടി ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ ഉദ്ഘാടനം ചെയ്തു. ആംസ്റ്റക് കോളേജ് കല്ല്യാശ്ശേരി, യൂണിവേഴ്‌സിറ്റി ക്യാമ്പസ് മാങ്ങാട്ടുപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രചാരണം നടത്തി. 500 ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടിയുടെ ഭാഗമായി. വൈസ് പ്രസിഡന്റ് പി വി സജീവന്‍, വെല്‍ഫെയര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കെ ആര്‍ ശ്രീലത, എച്ച് എം കെ ജ്യോതി, മാങ്ങാട്ടുപറമ്പ് യൂണിവേഴ്‌സിറ്റ് കോളേജ് ക്യാമ്പസ് ചെയര്‍മാന്‍ എ തേജസ് തുടങ്ങിയവര്‍ പങ്കെടുത്തു.
