നവകേരള സദസ്സിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, നഗരസഭ തലത്തില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. നവകേരള സദസ്സിന്റെ കല്‍പ്പറ്റ നിയോജക മണ്ഡലം ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ അധ്യക്ഷതയിലാണ് കണിയാമ്പറ്റ, വെങ്ങപ്പള്ളി, മുട്ടില്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അവലോകന യോഗം ചേര്‍ന്നത്.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ പുരോഗമിക്കുന്നത്. അവലോകന യോഗത്തില്‍ കണ്‍വീനറും ഡെപ്യൂട്ടി കളക്ടറുമായ കെ.അജീഷ്, ജോയിന്റ് കണ്‍വീനറും വൈത്തിരി തഹസില്‍ദാറുമായ ആര്‍.എസ് സജി എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, സബ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.