സംസ്ഥാന ശുചിത്വമിഷനിൽ ഡയറക്ടർ (ദ്രവമാലിന്യ പരിപാലനം) തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള വാട്ടർ അതോറിറ്റി, ഇതര സർക്കാർ വകുപ്പുകൾ മുതലായവയിലെ എക്സിക്യൂട്ടീവ് എൻജിനീയർ/സൂപ്രണ്ടിങ് എൻജിനീയർ/ഡെപ്യൂട്ടി ചീഫ് എൻജിനീയർ തസ്തികയിലോ സമാന തസ്തികയിലോ സേവനം അനുഷ്ഠിക്കുന്നവരും എൻവയോൺമെന്റൽ എൻജിനീയറിങ്/വാട്ടർ ആൻഡ് സാനിറ്റേഷൻ എൻജിനീയറിങ് എന്നിവയിൽ എം.ടെക് ബിരുദമുള്ളവരും ആയിരിക്കണം. ഐ.ഐ.ടി/എൻ.ഐ.ടി മുതലായ സ്ഥാപനങ്ങളിൽ നിന്ന് എം.ടെക് പൂർത്തീകരിച്ചവർക്കും ദ്രവ മാലിന്യ പരിപാലന രംഗത്ത് പ്രവർത്തന പരിചയമുള്ളവർക്കും മുൻഗണന.

താത്പര്യമുള്ള അപേക്ഷകർ കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള അപേക്ഷയും വകുപ്പു മേധാവിയുടെ നിരാക്ഷേപപത്രവും സഹിതം നവംബർ 25ന് മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്സ്, ഫോർത്ത് ഫ്ലോർ, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ നേരിട്ടോ, തപാലിലോ ലഭ്യമാക്കണം.