2023-24 അധ്യയന വർഷത്തെ ആയുർവേദം [BAMS], ഹോമിയോപ്പതി [BHMS], സിദ്ധ [BSMS], യുനാനി [BUMS] കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നവംബർ 14ന് വൈകിട്ട് മൂന്നു വരെ ലഭ്യമായിരിക്കും. നവംബർ ഒമ്പതിലെ AIAPGET/COE/2023 വിജ്ഞാപന പ്രകാരം പുതുതായി യോഗ്യത നേടിയവർക്ക് ഈ ഘട്ടത്തിൽ അപേക്ഷകൾ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.