മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തെക്കുംഭാഗം ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രഭാകരന്‍പിള്ള അദ്ധ്യക്ഷനായി. ചടങ്ങില്‍ സ്‌കൂളുകള്‍ക്കുള്ള അഭിനന്ദന സര്‍ട്ടിഫിക്കറ്റും വൃക്ഷത്തൈ വിതരണവും നടന്നു.

കുട്ടികളുടെ മാലിന്യ മുക്തം പ്രവര്‍ത്തനങ്ങളെ കുറച്ച് റിപ്പോര്‍ട്ടും സംവാദവും നടന്നു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അപര്‍ണ അജയകുമാര്‍, സന്ധ്യാമോള്‍, സാജുമോന്‍, നവകേരളം ആര്‍പി ബീനാദയന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.