ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക പ്രമേഹദിനചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കടവൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ നടന്നു. ബോധവത്ക്കരണ റാലി കൗണ്‍സിലര്‍ സ്വര്‍ണമ്മ ഫ്‌ലാഗ് ഓഫ് ചെയ്തു. കൗണ്‍സിലര്‍ ഗിരിജ സന്തോഷ് ഉദ്ഘാടനം ചെയ്തു.  ഡോ. സാജന്‍ മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മാസ്മീഡിയ ഓഫീസര്‍ ദിലീപ് ഖാന്‍, മെഡിക്കല്‍ ഓഫീസര്‍  ഡോ. റൂബിയ്യത്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു ബെന്‍, പബ്ലിക് ഹെല്‍ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍  ലാലി തുടങ്ങിയവര്‍ സംസാരിച്ചു. ഡയബറ്റിക്  നിയന്ത്രണ മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ഫെസ്റ്റിന്‍ അല്‍ഫോന്‍സ്  ക്ലാസ്സ് നയിച്ചു.