പുനലൂരില്‍ ഡിസംബര്‍ 18ന് നടത്തുന്ന നവകേരള സദസ്സിന് മുന്നോടിയായി ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി കഴുതുരുട്ടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തകന്‍ നവമണി അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ചെയര്‍മാനും പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാര്‍ കണ്‍വീനറുമായി, വില്ലേജ് ഓഫീസര്‍ ബോസ് അസിസ്റ്റന്റ് കണ്‍വീനറായി. 501 അംഗ ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതിയും തെരഞ്ഞെടുത്തു.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജി ഉമ്മന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണന്‍, ആര്യങ്കാവ് പഞ്ചായത്ത് മെമ്പര്‍മാരായ ബിനിത ബിനു ,ശാന്തകുമാരി, ശിവന്‍കുട്ടി, വിവിധ രാഷ്ട്രീയ നേതാക്കള്‍, അംഗന്‍വാടി-ആശ-കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.