ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ ,വയനാട് ജില്ലാ പഞ്ചായത്ത് ,സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രി ,തൈറോയ്ഡ് സ്പെഷ്യലിറ്റി ക്ലിനിക്ക് എന്നിവര്‍ സംയുക്തമായി ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ദ്വാരക എ.യു.പി സ്‌കൂളില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും സൗജന്യ രക്ത പരിശോധനയും ബോധവല്‍ക്കരണ ക്ലാസും നടത്തി.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ സി.വി ഉമ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.140 ഓളം പേര്‍ ക്യാമ്പില്‍ സേവനം തേടി. ആയുഷ് മിഷന്‍ ഡി.പി.എം ഡോ ഹരിത ജയരാജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തും തൊണ്ടാര്‍നാട് കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ലോക പ്രമേഹ ദിനം ആചരിച്ചു. പ്രമേഹദിനാചരണത്തിന്റെ ഭാഗമായി നടത്തിയ കൂട്ടയോട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ഫ്ളാഗ് ഓഫ് ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ശങ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കെ.ആര്‍ ദീപ പ്രമേഹരോഗ ബോധവല്‍ക്കരണ ക്ലാസെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി സതീഷ് സംസാരിച്ചു.

ജനപ്രതിനിധികള്‍, പോലീസ് ഓഫീസര്‍സ്, പാലേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍സിസി, എസ്.പി.സി കേഡറ്റുകള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളായി.

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് തരിയോട് ഗ്രാമപഞ്ചായത്തിന്റെയും തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കൂട്ടയോട്ടവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. സമാപന പരിപാടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു അധ്യക്ഷത വഹിച്ചു. കൂട്ടയോട്ടം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോള്‍ എന്നിവര്‍ ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു.മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് മീറ്റില്‍ സ്വര്‍ണം നേടിയ എന്‍ മാത്യു, സുരേഷ് കല്ലങ്കാരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജനപ്രതിനിധികള്‍, തരിയോട് ജിഎച്ച്എസ്എസ് സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി, പഞ്ചായത്ത് സെക്രട്ടറി എം ബി ലതിക, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി ചാര്‍ലി,ഡോ മുഹമ്മദ് ഷരീഫ്, ഹെഡ് നേഴ്സ് ബിന്ദു മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.