കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് തയാറെടുക്കുന്നവർക്കായി കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30ന് രാവിലെ 10ന് കെ.എ.എസിന് എങ്ങനെ തയാറെടുക്കാം എന്ന വിഷയത്തിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. ഉദ്യോഗാർഥികൾക്ക് കെ.എ.എസ് ഉദ്യോഗസ്ഥരുമായി സംവദിക്കാനും അവസരമുണ്ട്. ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ 25ന് മുമ്പ് https://bit.ly/32ueigbMCC എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തന സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടണം.