ശിശുവികസന വകുപ്പും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശിശുദിന വാരാഘോഷ പരിപാടികൾക്ക് തവനൂർ ചിൽഡ്രൻസ് ഹോമിൽ തുടക്കമായി. സിൽ ഇന്ത്യ ഫൗണ്ടേഷന്റെയും കുറ്റിപ്പുറം എം.ഇ.എസ് കോളജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സഹകരണത്തോടെ നവംബർ 20 വരെ സംഘടിപ്പിക്കുന്ന വാരാഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
കുട്ടികൾ നൻമയുള്ളവരായിരിക്കണമെങ്കിൽ അവർ സന്തോഷമുള്ളവരായിരിക്കണം. ദിശാബോധം നൽകി നല്ല തലമുറയായി കുട്ടികളെ വളർത്തിയെടുക്കണമെന്നും ഉദ്ഘാടന ചടങ്ങിൽ ബാലാവകാശ കമ്മീഷൻ ചെയർമാൻ പറഞ്ഞു.
കുട്ടികളെ മികവുറ്റവരാക്കുന്നതിൽ വിദ്യാഭ്യാസ നയത്തിന് പ്രാധാന്യം ഉണ്ട്. അഭിരുചികൾ മനസിലാക്കി നിരന്തരം നവീകരണത്തിന് വിധേയരാകണം.

കുട്ടികളുടെ സർഗശേഷി പ്രദർശിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും അവരെ പ്രോത്സാപ്പി ക്കണം. കുട്ടികളുടെ ആഗ്രഹങ്ങളോടൊപ്പം നിൽക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാനും വകുപ്പും കൈ കൊള്ളുന്നതെന്നും അദ്ദേഹം കൂടി ചേർത്തു.
മലപ്പുറം ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ അഡ്വ എ.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ആശാമോൾ, ചൈൽഡ് വെൽഫയർ കമ്മറ്റി അംഗങ്ങളായ അഡ്വ രാജേഷ് പുതുക്കാട്, ഹേമലത ടീച്ചർ, അഡ്വ. ജാബിർ, ശ്രീജ,ബാലാവകാശ കമ്മീഷൻ മുൻ അംഗം സി. വിജയകുമാർ, മുൻ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എം.ടി ടിൻസി, ലീഗൽ കം പ്രബേഷൻ ഓഫീസർ അഡ്വ ഫവാസ്, വനിതാ ശിശു വികസന പ്രൊട്ടക്ഷൻ ഓഫീസർ ശ്രുതി, ചൈൽഡ് വെൽഫെയർ ഇൻസ്പെക്ടർ ഹമീദ് പറമ്പത്ത്,  ചിൽഡ്രൻസ് ഹോം സൂപ്രണ്ട് റസിയ തുടങ്ങിയവർ പങ്കെടുത്തു.