തിരുവനന്തപുരം പൂജപ്പുരയിൽ എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/ എയ്ഡഡ് / സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനിയറിംഗ് കോളേജ് / മെഡിക്കൽ കോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്‌നിക്ക് എന്നിവിടങ്ങളിലെ കോളേജ് അധ്യാപകർക്ക് അപേക്ഷിക്കാം.
ഗവേഷണതാത്പര്യമുള്ള ഭിന്നശേഷിക്കാരായ യോഗ്യതയുള്ള വ്യക്തികൾക്കും സർക്കാർ എൻജിനിയറിംഗ് കോളേജ് / മെഡിക്കൽ കോളേജ് / ഇതര സർക്കാർ കോളേജ്/ എയ്ഡഡ് കോളേജ് മുഖേന ധനസഹായത്തിന് അപേക്ഷിക്കാം. കേരളത്തിലെ എൻജിനിയറിംഗ് കോളേജ്/ മെഡിക്കൽകോളേജ്/ എയ്ഡഡ് കോളേജ്/ കോസ്റ്റ് ഷെയറിംഗ് കോളേജ്/ ഇതര സർക്കാർ കോളേജ്/ സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പി.ജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാർഥികൾക്കും ഇതേ വിഷയത്തിൽ പ്രോജക്ട് ചെയ്യുന്നതിനു വേണ്ട ധനസഹായത്തിന് അപേക്ഷ നൽകാം.
മേൽ അധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ഡിസംബർ 12 വരെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ സ്വീകരിക്കും. വിശദ വിവരങ്ങളും അപേക്ഷാഫോമും www.ceds.kerala.gov.in ൽ. ഫോൺ : 0471-2345627, 8289827857.