2023-24 ലെ എൽ.എൽ.എം കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ ആരംഭിച്ചു. വിദ്യാർഥികൾക്ക് അവരുടെ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും www.cee.kerala.gov. ൽ സൗകര്യമുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ് ലൈൻ: 0471-2525300.