അനെര്‍ട്ട് നടപ്പാക്കുന്ന സൗരതേജസ്സ് പദ്ധതിയിലൂടെ വീടുകളില്‍ സൗരോര്‍ജ്ജനിലയങ്ങള്‍ സബ്‌സിഡിയോട് കൂടി സ്ഥാപിക്കാന്‍ അവസരം. വില കൊടുത്തു വാങ്ങുന്ന വൈദ്യുതി ലാഭിക്കാന്‍ സഹായകരമായ പദ്ധതിയാണു സൗരതേജസ്സ് പദ്ധതി. പദ്ധതിയിലൂടെ സ്ഥാപിക്കുന്ന സൗരോര്‍ജ്ജ നിലയങ്ങളെ സംസ്ഥാന വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ അവ സ്ഥാപിക്കുന്ന വീടുകളിലെ വൈദ്യുതാവശ്യം നിറവേറ്റുന്നതിനും അധികമായി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാനവൈദ്യുതി ശൃംഖലക്ക് കൈമാറാനും സാധിക്കും.

ഇത്തരത്തില്‍ സംസ്ഥാനവൈദ്യുത ശൃംഖലയിലേക്കു നല്‍കുന്ന വൈദ്യുതിയുടെ തുക ഗുണഭോക്താവിന് ബില്ലില്‍ കുറവ് ചെയ്തു ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് www.buymysun.com എന്ന സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233252 (ജില്ലാ എഞ്ചിനീയര്‍ അനെര്‍ട്ട്, ഇടുക്കി).