2018 ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ടിനു കീഴിൽ വരുന്ന കേരളത്തിലെ മോഡേൺ മെഡിസിൻ, ഡെന്റൽ, ലബോറട്ടറി, ഡയഗ്‌നോസ്റ്റിക്ക് സർവീസ് എന്നിവയുമായി ബന്ധപ്പെട്ട ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള താത്കാലിക രജിസ്ട്രേഷൻ ഡിസംബർ 31 ന് അവസാനിപ്പിക്കാൻ കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.

01.01.2019 മുൻപ് നിലവിൽ വന്നതും താത്കാലിക രജിസ്ട്രേഷൻ ഇനിയും നേടിയിട്ടില്ലാത്തതുമായ ക്ലിനിക്കൽ സ്ഥാപനങ്ങൾ 31 നകം താത്ക്കാലിക രജിസ്ട്രേഷൻ നേടണം. 2024 ജനുവരി 1 മുതൽ പിഴ ഈടാക്കും. ഇതിനുശേഷം ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിയുടെ അനുവാദവുമുണ്ടെങ്കിൽ മാത്രമേ സ്ഥിര രജിസ്‌ട്രേഷൻ ലഭിക്കൂ. 01.01.2019 നു ശേഷം നിലവിൽ വന്ന സ്ഥാപനങ്ങൾ സ്ഥിര രജിസ്‌ട്രേഷൻ എടുക്കണം.