തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ബി.എസ്‌സി ഒപ്റ്റോമെട്രി കോഴ്‌സിൽ ഒഴിവുള്ള ഒരു മുസ്ലിം ക്വാട്ട സീറ്റിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. എൽ.ബി.എസിന്റെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിൽ 20 ന് അലോട്ട്മെന്റ് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ  സഹിതം  രാവിലെ 11 ന് മുൻപ് രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്ന് തന്നെ ഫീസ് അടച്ച് കോളേജിൽ ചേരണം. മുസ്ലിം സംവരണ വിഭാഗത്തിൽ അപേക്ഷകർ ഇല്ലെങ്കിൽ അത് സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റും.  നിലവിൽ കോളേജുകളിൽ അഡ്മിഷൻ നേടിയവരെ ഇതിന് പരിഗണിക്കില്ല.