തൊണ്ടാര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ വഞ്ഞോട് എടമുണ്ട എഫ്.ആര്‍.സി ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ.ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സിനി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ പരിശോധനകള്‍ നടത്തി മരുന്ന് വിതരണം ചെയ്തു. എന്നീ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാക്കി. ഡോ: കെ.ആര്‍ ദീപ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.