വിമുക്തി മിഷന്റെ ഭാഗമായി ജില്ലാ ഭരണകൂടം, എക്സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഡ്രീംസ് എന്‍.ജി.ഒ എന്നിവര്‍ സംയുക്തമായി ജില്ലയിലെ അധ്യാപകര്‍ക്കായി എകദിന പരിശീലനം നടത്തി. കല്‍പ്പറ്റ ഓഷിന്‍ ഹോട്ടലില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ കെ.എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.മണി, വിമുക്തി മാനേജര്‍ ടി ഷറഫുദ്ദീന്‍, ഡ്രീംസ് എന്‍.ജി.ഒ ഡയറക്ടര്‍ ഡോ. ആന്റണി ജോണ്‍, വിമുക്തി ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ വി ഫെബിന എന്നിവര്‍ സംസാരിച്ചു. ജയില്‍ വെല്‍ഫയര്‍ ഓഫീസര്‍ ജോര്‍ജ്ജ് ചാക്കോ പരിശീലനത്തിന് നേതൃത്വം നല്‍കി.