ഗസ്റ്റ് അദ്ധ്യാപക നിയമനം
മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ ലക്ചര്‍ തസ്തികയിലും, ഇലക്ട്രിക്കല്‍ ആന്റ് ഇലക്രോണിക്‌സ്, സിവില്‍(പ്ലംബിങ്ങ്), മെക്കാനിക്കല്‍(ടര്‍ണിങ്ങ്), ഇലക്ട്രോണിക്‌സ് എന്നീ വിഭാഗത്തിലെ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കും ദിവസ വേതനടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 22 ന് മീനങ്ങാടി പോളിടെക്‌നിക് കോളേജില്‍ നടക്കും. ലക്ചറര്‍ തസ്തികയക്ക് അതാതു വിഷയത്തിലെ ഒന്നാം ക്ലാസ് ബിടെക്കും ട്രേഡ്‌സ്മാന്‍ തസ്തികയില്‍ അതാതു ട്രേഡുകളില്‍ ഐ.ടി.ഐ, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍ സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22 ന് രാവിലെ 10 ന് മീനങ്ങാടി പോളിടെക്‌നിക് കോളേജില്‍ ഹാജരാകണം. ഫോണ്‍: 04936 247 420.
സീനിയര്‍ റസിഡന്റ് നിയമനം
വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റുമാരുടെ ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും എംഡി/എംഎസ്/ഡിഎന്‍ബിയും ടിസിഎംസി / കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ രേഖകള്‍ സഹിതം നവംബര്‍ 28 ന് രാവിലെ 11.30 ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04935 299424.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
വയനാട് മെഡിക്കല്‍ കോളേജില്‍ റേഡിയോ ഡയഗ്നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരദുവും റേഡിയോ ഡയഗ്നോസിസില്‍ പി.ജി.യും ടി.സി.എം.സി രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി നവംബര്‍ 28 ന് രാവിലെ 11 ന് വയനാട് മെഡിക്കല്‍ കോളേജ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04935 299424.
ഇ ഹെല്‍ത്ത് കേരള പ്രോജക്ടില്‍ നിയമനം
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരള പ്രോജക്ടില്‍ ട്രെയിനി സ്റ്റാഫ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാാഴ്ച ഡിസംബര്‍ 7 ന് തരിയോട് ജില്ലാ ട്രെയിനിങ് സെന്ററില്‍ നടക്കും. യോഗ്യത -മൂന്ന് വര്‍ഷ ഇലക്ട്രോണിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫറ്റ് വെയര്‍ ആന്റ് ഇപ്ലിമെന്റെഷനില്‍ പ്രവൃത്തി പരിചയം . ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 30 ന് വൈകീട്ട് 5 നകം ലവലമഹവേംമ്യമിമറ@ഴാമശഹ.രീാ എന്ന മെയിലേക്ക് ബയോഡാറ്റ അയക്കണം. ഫോണ്‍ : 9048022247
പാരാമെഡിക്‌സ് ട്രെയിനി നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബര്‍ 24 ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ സുല്‍ത്താന്‍ ബത്തേരി പട്ടകവര്‍ഗ്ഗ വികസന ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. നേഴ്‌സിംഗ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകളിലുള്ള ഡിപ്ലോമ, ബിരുദം എന്നിവയില്‍ അംഗീകൃത യോഗ്യതയുള്ള 21 നും 35 നും മദ്ധ്യേ പ്രായമുള്ള സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹികം കൂടിക്കാഴ്ചക്ക് ഹാജരാകരണം. ഫോണ്‍: 04936 221074.
ഡോക്ടര്‍ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി.യിലേക്ക് താത്കാലികമായി ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 29 ന് രാവിലെ 11 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. എം.ബി.എസ്. യോഗ്യതയും ടി.സി.എം.സി. രജിസ്‌ട്രേഷനും പ്രവൃത്തി പരിയവുമുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
മൂപ്പെനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി.യിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 27 ന് ഉച്ചയ്ക്ക് 2 ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. എം.ബി.എസ്. യോഗ്യതയും ടി.സി.എം.സി. രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
അധ്യാപക നിയമനം
നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഗീത അധ്യാപക തസ്തികയില്‍ ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബി.എ മ്യൂസിക്, കെ ടെറ്റ് – 4, പി.ജി മ്യൂസിക്, എം.എ മ്യൂസിക്, പ്രവൃത്തി പരിചയം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 24 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം.ഫോണ്‍: 04935 293868.