നവകേരള സദസ്സിന്റെ ഭാഗമായി മാനന്തവാടിയില്‍ വനിതകളുടെ നൈറ്റ് വാക്ക് നടത്തി. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നിന്നും ആരംഭിച്ച നൈറ്റ് വാക്കിന് മാനന്തവാടി ഭൂരേഖ തഹസില്‍ദാര്‍ പി.യു സിത്താര നേതൃത്വം നല്‍കി. ഗാന്ധി പാര്‍ക്കില്‍ നിന്നും 6 ഗ്രൂപ്പുകളായി തിരിഞ്ഞാണ് നൈറ്റ് വാക്ക് നടത്തിയത്. മാനന്തവാടിയുടെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് രാത്രി 9.30 ഓടെ നൈറ്റ് വാക്ക് ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. വനിതാ ക്രിക്കറ്റ് താരം സജ്‌ന സജീവന്‍, ജനപ്രതിനിധികള്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ നൈറ്റ് വാക്കില്‍ അണി ചേര്‍ന്നു.