ഇക്കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരവും ഡിസംബര്‍ ഒന്‍പതിന് നടത്താന്‍ തീരുമാനിച്ചു. ജലോത്സവത്തിന്റെ നടത്തിപ്പിനായി എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം.

ഇന്‍ലാന്റ് നാവിഗേഷന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ മുഖേന നടപ്പിലാക്കി വരുന്ന ഡ്രഡ്ജിങ് കൊല്ലം കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി.   ഡിസംബര്‍ അഞ്ചിന് മുന്‍പായി ട്രാക്ക് വള്ളംകളിക്ക് വേണ്ടി സജ്ജീകരിക്കുന്നതിന് ഇന്‍ലാന്റ് നാവിഗേഷനെ ചുമതലപ്പെടുത്തി. പ്രസിഡന്റ് ട്രോഫി ജലോത്സവത്തിന്റെ രജിസ്ട്രേഷന്‍, റേയ്സ്, ട്രാക്ക് കമ്മിറ്റികള്‍ അടിയന്തരമായി ചേരുന്നതിനും തീരുമാനിച്ചു.എം മുകേഷ് എം എല്‍ എ, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, സി ബി എല്‍ ടെക്‌നിക്കല്‍ കമ്മിറ്റി അംഗം ആര്‍ കെ കുറുപ്പ്, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.